ഒരു നിമിഷത്തെ മൌനത്തില്‍ പോലും
തനുവും മനവും തളരുകയാണ്
കൂടെയുണ്ടാകില്ലേ എന്ന ചിന്ത
ആത്മാവിനെ പോലും നീറ്റുന്നു
നിന്‍റെ നിശ്വാസമായിരുന്നോ
എന്‍റെ ശ്വാസവും ജീവനും???
എനിക്കായ് തുറന്നു തന്നൊരു ഹൃദയത്തിലേക്ക്
പതിയെ നടന്നു കയറുകയായിരുന്നു
ഇവിടെ ഞാന്‍ സുരക്ഷിതയാണ് ഇനി നിന്റെ
ഹൃദയം താഴിട്ടു പൂട്ടുക.. തുറക്കുന്നത് ഇനി
എനിക്കിറങ്ങാന്‍ മാത്രം... മരണത്തിലേക്ക്.....