Saturday, March 24, 2012

നിന്‍റെ കൈകോര്‍ത്തു ഈ തീരത്ത് കൂടെ നടക്കുമ്പോഴും
ഒരു കുഞ്ഞു തിര വന്നെന്‍റെ പാദങ്ങളെ നനച്ചെങ്കില്‍ എന്ന് മാത്രേ ആഗ്രഹിച്ചുള്ളൂ. അതിനുമപ്പുറത്തെക്കുള്ള സ്വപ്നങ്ങള്‍ക്ക് തടയിടെണ്ടി വന്നത്
പക്വതയാര്‍ന്ന പ്രണയത്തിലെ അതിര്‍വരമ്പുകള്‍ നീ ചൂണ്ടിക്കാണിച്ചു തന്നത് കൊണ്ടായിരുന്നു..
എങ്കിലും.... കുഞ്ഞു കുഞ്ഞു പിണക്കങ്ങളും കുറുമ്പുകളും വാശികളുമൊക്കെയായി
എന്നെ കൂടെ കൂട്ടിയ നീ,

നേരിന്‍റെ വേവില്‍ ചുട്ടുപഴുക്കുമ്പോള്‍ മനസ്സില്‍ പ്രണയം പൂക്കില്ലെന്നു
നിസ്സംഗതയോടെ മൊഴിഞ്ഞ നീ,

ഇന്ന് ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്നെ വന്നു മൂടിയിരിക്കുന്നു..

ഒരു നനുത്ത കുളിരായി മേനിയില്‍ വന്നു പൊതിഞ്ഞിരിക്കുന്നു ....

പ്രണയത്തിന്‍റെ, വാത്സല്യത്തിന്റെ ഈ തിരകള്‍ക്കിടയില്‍ സുരക്ഷിതയാണ് ഞാനിന്നു.... 

 എനിക്കും നിനക്കുമിടയില്‍ ഇനി മറ്റൊന്നില്ല
നേര്‍ത്തൊരു ശ്വാസത്തിന്റെ വിടവു പോലും....... !!!!!

15 comments:

  1. Replies
    1. മറുപടി വൈകിയതില്‍ ക്ഷമിക്കൂ..വന്നതേയില്ല ഈ വഴിക്ക്.. വന്നു വായിച്ചതില്‍ സന്തോഷം ഖാതൂ

      Delete
  2. Replies
    1. അതെ.. ഓരോ ശ്വാസത്തിലും ഉണ്ടത്.. കാണാന്‍ ആകാതെ അനുഭവിക്കാന്‍ മാത്രം കഴിയുന്ന പ്രണയം..
      നന്ദി വന്നു വായിച്ചതിനും ഒരു വാക്ക് കുറിച്ചതിനും !!

      Delete
  3. This comment has been removed by the author.

    ReplyDelete
  4. ധന്യേ.. കവിതയൊക്കെ നന്നായി. കവിതയെന്നാല്‍ പ്രണയം മാത്രമാണെന്ന് ആരാ ധന്യയോട്‌ പറഞ്ഞത്‌.. സമൂഹത്തിലേക്കിറങ്ങൂ... വ്യത്യസ്ഥമായ കാര്യങ്ങളെ കുറിച്ച്‌ കവിത രചിക്കൂ.... മനസ്സ്‌ നിറയെ പ്രണയമായത്‌ കൊണ്‌ടാണോ പ്രണയം മാത്രം വരികളില്‍

    ReplyDelete
    Replies
    1. മോഹീ മനപൂര്‍വ്വം അല്ലാ, മറ്റു വിഷയങ്ങളില്‍ വേണ്ടത്ര അറിവില്ല..പിന്നെയീ എഴുതുന്നതൊക്കെ വെറുതെയുള്ള കുത്തിക്കുറിക്കലുകള്‍.. ഇനി ശ്രമിക്കാം സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ രിയാനും എഴുതാനും..
      നന്ദി വന്നു വായിച്ചതിനും ഒരു വാക്ക് കുറിച്ചതിനും !!

      Delete
  5. ellaam onnu nokki..
    jeevan ulla kalippattangal
    kadha manassu sparshichu..
    Congrats...

    ReplyDelete
  6. ..............
    ഇടയില്‍ ഒരു ശ്വാസത്തിന് വിടവ് കൂടി ഇടയില്ലാതെ പരസ്പരം ചേരുമ്പോള്‍ അത് പ്രണയത്തിന്‍റെ വിജയം .
    ഈ കൊച്ചുകവിത വെളിപ്പെടുത്തുന്നത് ആ ഒത്തുചേരലിന്റെ ശക്തിയെയാണ്.

    ReplyDelete
  7. പക്വമായ പ്രണയം. അതെന്താ??? നന്നായിട്ടുണ്ട് ട്ടോ...

    ReplyDelete
  8. എനിക്കും നിനക്കുമിടയില്‍ ഇനി മറ്റൊന്നില്ല
    നേര്‍ത്തൊരു ശ്വാസത്തിന്റെ വിടവു പോലും....... !!!!!

    നന്നായി എഴുതി ... എല്ലാ ആശംസകളും :))
    ഇനിയും എഴുതുക .....സസ്നേഹം ..............

    ReplyDelete
  9. manoharamayi ezhuthi...... bhavukangal...... blogil puthiya post..... PRIYAPPETTA ANJALI MENONU...... vaayikkane..........

    ReplyDelete
  10. നേരിന്‍റെ വേവില്‍ ചുട്ടുപഴുക്കുമ്പോള്‍ മനസ്സില്‍ പ്രണയം പൂക്കില്ലെന്നു
    നിസ്സംഗതയോടെ മൊഴിഞ്ഞ നീ,.......... വിഷയം എഴുതി പതം വന്ന പ്രണയമാണെങ്കിലും പ്രണയത്തിന്‍റെ വാക്കുകള്‍ക്ക് എന്നും പതിനാറു വയസ്സ് തന്നെയാണ്.. പൈങ്കിളി പ്രണയത്തിനപ്പുറം മിക്ക വരികളിലും പക്വതയാര്‍ന്ന പ്രണയത്തിന്‍റെ ശക്തമായ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു... കുറഞ്ഞ വരികളില്‍ എഴുതിയ കരുത്തുറ്റ പ്രണയത്തിനു എന്‍റെ സ്നേഹാശംസകള്‍ ............

    ReplyDelete