Friday, February 17, 2012

എനിക്കായ്‌ തുറന്നു തന്നൊരു ഹൃദയത്തിലേക്ക്
പതിയെ നടന്നു കയറുകയായിരുന്നു
ഇവിടെ ഞാന്‍ സുരക്ഷിതയാണ് ഇനി നിന്റെ
ഹൃദയം താഴിട്ടു പൂട്ടുക.. തുറക്കുന്നത് ഇനി
എനിക്കിറങ്ങാന്‍ മാത്രം... മരണത്തിലേക്ക്.....

11 comments:

  1. പ്രണയം തുളുമ്പി നില്‍ക്കുന്ന വരികള്‍ .....മനോഹരം ധന്യാ ...

    ReplyDelete
    Replies
    1. നന്ദി നജുക്ക,, ചിലത് മനസ്സ് പകര്‍ത്തുന്നതാണ്.. വരികള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്...

      Delete
  2. ഹൃദയം താഴിട്ടു പൂട്ടുക.. തുറക്കുന്നത് ഇനി
    എനിക്കിറങ്ങാന്‍ മാത്രം... മരണത്തിലേക്ക്.....

    :)

    ReplyDelete
    Replies
    1. അതെ ഇനിയൊരു തുറക്കല്‍ മരണത്തിലേക്ക് മാത്രം.. ഹൃദയം നിറഞ്ഞ നന്ദി സഹോദരാ...

      Delete
  3. മരണത്തിനും വിട്ടുകൊടുക്കാതെ സൂക്ഷിക്കാം ഹൃദയത്തിലെന്നുമീ നവ്യാനുഭൂതി... അതാണ്‌ പ്രണയം.. പ്രണയഭാജനങ്ങള്‍ മരിച്ചാലും മരിക്കാത്ത അനുഭൂതി...

    ReplyDelete
    Replies
    1. തീര്‍ച്ചയായും അതെന്നും അങ്ങനെ തന്നെയല്ലേ സക്കി. ദേഹം വിട്ട് ഒഴിഞ്ഞാലും ആത്മാവിലെ പ്രണയം അതേപോലെ ഉണ്ടാകും.. നന്ദി സക്കീ ഈ വരികള്‍ക്ക്..

      Delete
  4. വേറെ ആരും ആ മനസ്സിലേക്ക് കയറാതിരിക്കനാണോ ധന്യേ താഴിട്ട് പൂട്ടാൻ പറഞ്ഞത്. ഒന്നും താഴിട്ട് പൂട്ടി സംരക്ഷിക്കരുത്, തുറന്നിടുക...മനസ്സുകളിൽ ആൾപ്പാർപ്പുണ്ടാവട്ടെ. പ്രണായിനി സ്വാർഥമായ വരികളായത് കൊണ്ട് ക്ഷമിച്ചു.

    ചെറീയ വരികളിലുള്ള ഈ കവിത നന്നായി കെട്ടോ , ആശംസകൾ

    ReplyDelete
    Replies
    1. സ്വാര്‍ഥതയില്ലാത്തൊരു പ്രണയം സാധ്യമാണോ എന്തോ. അവന്റെ മനസ്സില്‍ അവള്‍ അല്ലാതെ ഇനി മറ്റൊരാള്‍ കയറരുതെന്ന് അവള്‍ വാശി പിടിച്ചാ ക്ഷമിചൂടെ അത്...?.. സ്നേഹം കൊണ്ടാണെന്ന് മനസ്സിലാക്കില്ലേ അവന്‍?.. ഹൃദയം നിറഞ്ഞ നന്ദി മൊഹീ ഈ വായനക്ക് ..

      Delete
  5. http://njanorupavampravasi.blogspot.com/2011/12/blog-post.html

    സമയം കിട്ടുമ്പോ ആ ലിങ്കിലൊന്നു ക്ലിക്കിയാൽ എന്റെ വീട്ടിലെത്തും, ഒരു പട്ട പുരയാണ് കെട്ടോ? ഇരിക്കാൻ ഇരിപ്പിടമോ പുല്പായോ ഒന്നും ഇല്ല... ന്നാലും ക്ഷണിക്കുന്നു...

    ReplyDelete
    Replies
    1. ക്ഷണം സ്വീകരിച്ചിരിക്കുന്നു. ഇഷ്ടപ്പെടുന്നിടത് ഇരിപ്പിടമോ പുല്പായയോ ഒന്നും വേണ്ടാ.. വരാം കേട്ടോ....

      Delete