Wednesday, December 28, 2011

അവാര്‍ഡ്‌

രാവിലെ തന്നെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഗംഗ എഴുന്നേറ്റത്‌.ഇതാരാപ്പോ ഇത്ര പുലര്‍ച്ചെ.ശങ്കര മാമ ആയിരിക്വോ..ഊഹം തെറ്റിയില്ല. "മോളെ ഗംഗെ, നീ വാര്‍ത്ത‍ കേട്ടോ ഇത്തവണത്തെ ഏറ്റവും നല്ല കഥാ സമാഹാരത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു., എന്റെ മോള്കാ കിട്ടിയത്‌.ഇനീം കിടന്നുറങ്ങാതെ വേഗം ഒരുങ്ങിക്കോളൂ പത്രക്കാരും ടിവിക്കാരും ഏഴു മണിക്ക് തന്നെ "അഞ്ജന"ത്തില്‍ എത്തുംന്നാ വിളിച്ചു പറഞ്ഞെ.. മാമേം പുറപ്പെടുകയായി". തിരിച്ചെന്തെന്കിലും പറയും മുന്നേ മാമ ഫോണ്‍ വച്ചു.വാര്‍ത്ത കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല തനിക്ക്‌.. സമയം അഞ്ചു മണി ആയതേയുള്ളൂ.ഇനി ഉറക്കം നടക്കില്ല.അഴിഞ്ഞ മുടിയിഴകള്‍ വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ഇത്രയും വേഗമോ, എല്ലാം ഇന്നലെ കഴിഞ്ഞപോലെ.അമ്പലത്തിലെ പ്രതിഷ്ഠാ ദിനമായിരുന്നു അന്ന്.ഒരു ചുവന്ന പട്ടു പാവാടയും ഇട്ടു കൂട്ടുകാരികളോടൊപ്പം കൂടി തായമ്പക ആസ്വദിക്കുകയായിരുന്നു താന്‍ .കൊട്ടിന്റെ മേളത്തില്‍ എപ്പോളോ ആ ചെണ്ടക്കോല്‍ അയാളുടെ കൈയില്‍ നിന്നും പറന്നു വീണതു എന്റെ മടിയിലേക്ക്.വിയര്‍പ്പ് പറ്റിപ്പിടിച്ച ആ കോല്‍ എടുത്തു കൊടുക്കാന്‍ തുനിയുമ്പോളെക്കും അയാള്‍ മറ്റൊരു കോല് ചെണ്ടയുടെ കെട്ടില്‍ നിന്നും വലിച്ചുരിയിരുന്നു.പിന്നെ അത് എന്റെ കൈയില്‍ തന്നെയായി, കൂട്ടുകാരികള്‍ക്ക് കളിയാക്കാന്‍ ഒരു കാരണവും. പുലര്‍ച്ചെ രണ്ടു മണിക്കു ഭഗവതീടെ കളത്തില്‍ അരി കാണാന്‍ ചുറ്റമ്പലത്തിനുള്ളിലേക്ക് കയറി , ഒരു കല്‍തൂണിനു അരികില്‍ ഇരുന്നതായിരുന്നു താന്‍. പെട്ടന്ന് ചെവിയില്‍ ഒരു സീല്‍ക്കാരം".ചുകപ്പുടുത്തു ഭഗവതീടെ അടുത്ത നിക്കണ്ടാട്ടോ.. ഇത്തിരി മാറിയിരുക്ക്, പിന്നെ ആ കോല് കൈയില്‍ തന്നെ വച്ചോളൂട്ടോ...." അതായിരുന്നു തുടക്കം... പ്രണയത്തിന്റെ തീവ്രതയില്‍ ഋതുഭേദങ്ങള്‍ പോയതറിഞ്ഞില്ല. ഭഗവതി സാക്ഷിയായി എല്ലാ വെള്ളിയാഴ്ചകളിലും കണ്ടുമുട്ടി.സ്വപ്‌നങ്ങള്‍ നെയ്തു പൂര്‍ത്തിയാക്കും മുന്നേ അറിഞ്ഞു, വളര്‍ത്തി പഠിപ്പിച്ചതിനു പകരമായി ഹരീടെ മാമന്‍ സ്വന്തം മകളെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു എന്ന്. തനിക്ക് വേണ്ടി ഒരുപാടുപേര്‍ സങ്കടപ്പെടുന്നതിലും നല്ലത് എല്ലാര്‍ക്കും വേണ്ടി താനൊരാള്‍ സങ്കടപ്പെടുന്നതാണ് ... എല്ലാം മറക്കാന്‍ പറഞ്ഞു അമ്പലനട ഇറങ്ങുമ്പോള്‍ വെറുതെയെങ്കിലും പ്രതീക്ഷിച്ചു ഒരു പിന്‍വിളി.കേട്ടില്ല അന്ന് ഹരി വിളിച്ചിരുന്നോ മനസ്സിലെങ്കിലും..?
                                                                                                                                         
ആറു മാസം കഴിഞ്ഞപ്പോള്‍ അറിഞ്ഞു ഹരീടെ വിവാഹം കഴിഞ്ഞു മുറപ്പെണ്ണ്‍മായി,മാമനു ശേഷം അമ്പലത്തിലെ ശാന്തി ഹരി ഏറ്റെടുതതോടെ തന്‍റെ അമ്പലത്തിലേക്കുള്ള പോക്കും മനപൂര്‍വം ഒഴിവാക്കി.ഹരിയോട് പറയാനുള്ളതെല്ലാം പിന്നീട ഏറ്റുവാങ്ങിയത്‌ തന്റെ ഡയറി ആയിരുന്നു.പരാതിയും പരിഭവങ്ങളും കുസ്രുതിയും ദേഷ്യവും എല്ലാം. അച്ഛനും അമ്മയും ഇല്ലാത്ത തന്നെ അന്നും നോക്കിയത് ശങ്കരമാമ തന്നെയായിരുന്നു.തന്‍റെ മൌനത്തിന്റെ കാരണമറിയാതെ അന്നോത്തിരി വിഷമിച്ചു മാമ. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നിരിക്കുന്ന സമയത്താണ് മായ വന്നത്.കണ്ണീരു വീണു നനഞ്ഞ തന്‍റെ ഡയറി ഒരിക്കല്‍ അവള്‍ക്കു കിട്ടിയപ്പോള്‍ അവളാണ് പറഞ്ഞത്‌ എഴുതിയതെല്ലാം പ്രസിദ്ധീകരിക്കണം.. നിന്റെ ജീവിതം ഇനി നീയാണ് തീരുമാനിക്കേണ്ടത് എന്ന്.സ്വയം അതിനു മിനക്കെടില്ല എന്ന് കരുതീട്ടാവും പാവം മാസങ്ങളോളം അലഞ്ഞു അതൊക്കെ ഒന്ന് പ്രസിദ്ധീകരിക്കാന്‍.മായയുടെ ശ്രമം വിഫലമായില്ല.എല്ലാ കഥകളും പ്രസാധനത്തിന് കൊടുത്തു, അതോടുകൂടി ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്നും തന്റെ ജീവിതം നാഗരികതയുടെ മായ പ്രപഞ്ചത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടു.ഹരീടെ ഓര്‍മ്മകളെ മനസ്സില്‍ താലോലിച്ചു, ഒറ്റയ്ക്കുള്ള താമസം പലപ്പോഴും മനം മടുപ്പിച്ചെങ്കിലും ചുറ്റും ചിതറിക്കിടക്കുന്ന പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി എല്ലാ ഓര്‍മ്മകളേയും കണ്ണീരില്‍ കുതിര്‍ത്തു. പുസ്തക പ്രസാധനം മായ തന്നെ മുന്നില്‍ നിന്ന് പ്രശസ്തനായ ഒരു കഥാകാരനെ കൊണ്ട് ചെയ്യിപ്പിച്ചു.നിര്‍ജീവമായ മനസ്സോടെ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരു നന്ദി വാക്കുപോലും തന്‍റെ മരവിച്ച മനസ്സില്‍ നിന്നും പുറത്തേക്ക് വന്നില്ല. ഇരുപത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ഇവളോ ഇത് എഴുതിയതെന്ന അവജ്ഞ പലരുടെയും മുഖഭാവത്തിലും സംസാരത്തിലും നിഴലിച്ചിരുന്നു എങ്കിലും പതിയെ പതിയെ വായനക്കാര്‍ പുസ്തകത്തെ ഏറ്റെടുത്തു....

ചിന്തകള്‍ മുഴുമിക്കുന്നതിനു മുന്നേ തന്നെ ശങ്കരമാമ "ഇനീം ഒരുങ്ങിയില്ലേ കുട്ട്യേ..." എന്ന ചോദ്യവുമായി എത്തി.. ധൃതിയില്‍ ഒന്നു കുളിച്ചു എന്തുടുക്കുമെന്ന വേവലാതിയോടെ അലമാരയില്‍ തപ്പിയപ്പോ കയ്യില്‍ കിട്ടിയത് ഒരു നിറമാലക്ക് ഉടുക്കുവാന്‍ വേണ്ടി ഹരി വാങ്ങിത്തന്ന ചുകപ്പും സ്വര്‍ണ നിറവും ഇഴുകിച്ചേര്‍ന്ന കരയുള്ള സെറ്റും മുണ്ട്.കണ്മഷിയും ഇട്ടു നെറ്റിയില്‍ ഒരു വട്ടപ്പൊട്ടും വച്ച് കണ്ണാടി നോക്കിയപ്പോ ഹരിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന സിന്ദൂരരേഖ തന്നെ നോക്കി സഹതപിച്ചുവോ. താഴെ ആളുകള്‍ വന്നു തുടങ്ങി. ഓര്‍മകളെ ഹൃദയത്തിന്റെ മൂടുപടത്തിനിടയില്‍ ഒളിപ്പിച്ചു ജീവനില്ലാത്ത ചിരി അവര്‍ക്ക് സമ്മാനിക്കുമ്പോ തന്‍റെ ചുണ്ടുകള്‍ വിഭ്രുംന്ജിച്ചുവോ, അവിടുന്ന് നഗരത്തിലെ പ്രശസ്തമായ ഹാളിലേക്ക് തന്നെ സ്വാഗതം ചെയ്യുമ്പോ കൂടി നിന്ന കാണികളുടെ നോട്ടം അഭിമുഖീകരിക്കാനാകാതെ മുഖം കുനിച്ചു നടന്നു.

വേദിയില്‍ പ്രശസ്തര്‍ക്കൊപ്പം ഇരിക്കുമ്പോഴും ശൂന്യത മാത്രമായി മനസ്സില്‍.വിളക്ക് കൊളുത്തി, അവരുടെയെല്ലാം സ്വാഗത പ്രസംഗങ്ങള്‍ കഴിഞ്ഞു അവാര്‍ഡ്‌ ഏറ്റുവാങ്ങി , കാണികള്‍ക്ക് വേണ്ടി എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കാന്‍ പറയുമ്പോഴും വാക്കുകള്‍ കിട്ടാതെ ഓര്‍മകളുടെ നെരിപ്പോടില്‍ ചുട്ടു നീറുകയായിരുന്നു താന്‍.എങ്കിലും കേവലം ഒരു നന്ദി വാക്കില്‍ എല്ലാം ഒതുക്കി തിരിച്ചു വരുമ്പോള്‍ വെറുതെയെങ്കിലും നോക്കി താന്‍ ആ അവാര്‍ഡ്.അനുഭവിച്ചു തീര്‍ത്ത ദുരന്തങ്ങളുടെയും ഒഴുക്കിയ കണ്ണിരിന്റെയും കഥകള്‍ പകര്‍ത്തിയപ്പോ വായനക്കാര്‍ അതിനു വിലയിട്ടിരിക്കുന്നു, ഇരുപതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവും.

29 comments:

 1. അനുഭവങ്ങളാണ് നല്ല കഥകളാകുന്നത്.

  പാരഗ്രാഫുകള്‍ക്കിടയില്‍ രണ്ടു വരി സ്പെയ്സ് കൊടുത്താല്‍ വായന കൂടുതല്‍ സുഖകരമായേനേ....

  ആശംസകള്‍...

  ReplyDelete
 2. നല്ല കഥ. നന്നായി പറഞ്ഞു
  ഉപദേശിക്കാന്‍ മാത്രം വല്യ ആളല്ല. എന്റെ ചിന്തകള്‍ മാത്രം പങ്കുവയ്ക്കുന്നു.
  ഫുള്‍ സ്റ്റോപ്പ്‌ കഴിഞ്ഞാല്‍ ഒരു സ്പേസ് കൊടുക്കാം.
  പാരഗ്രാഫ് കഴിഞ്ഞാല്‍ ബ്രേക്ക്‌ ആകാം.
  ചില വാക്കുകള്‍ ചേര്‍ത്ത് എഴുതിയാല്‍ ഭംഗി കൂടും

  ഉദാ:-ഇരുപതിനായിരത്തിയൊന്നു രൂപയും......
  ആശംസകള്‍.
  അടുത്ത കഥയിടുമ്പോള്‍ ലിങ്ക് തരുമല്ലോ.

  ReplyDelete
 3. നന്ദി മിസ്റ്റര്‍ മനോജ്‌. പറഞ്ഞത് പോലെ സ്പേസ് കൊടുത്തിട്ടുണ്ട് ട്ടോ...

  ReplyDelete
 4. നന്ദി സര്‍ അഭിപ്രായങ്ങള്‍ പറയുക, ബ്ലോഗ്‌ തുടങ്ങിയിട്ട് മൂന്നു ദിവസെ ആയുള്ളൂ.കൂട്ടിഎഴുതിയിട്ടുണ്ട് വാക്കുകള്‍,ലിങ്ക് തരാം. @പൊട്ടന്‍ ...

  ReplyDelete
 5. ഇനിയും എഴുതൂ ...ആശംസകള്‍ ..
  (ഒരു സംശയം ...ഇത് നമ്മുടെ യുവധാര ധന്യ അല്ലെ) ..

  ReplyDelete
 6. word verificatin മാറ്റൂ

  ReplyDelete
  Replies
  1. മാറ്റിയിട്ടുണ്ട് പ്രദീപ്‌, ഇപ്പോഴാ എനിക്ക് മനസ്സിലായെ എങ്ങനെയാ മാറ്റുകാന്നു

   Delete
 7. ഇരുപത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ഇവളോ ഇത് എഴുതിയതെന്ന അവജ്ഞ പലരുടെയും മുഖഭാവത്തിലും സംസാരത്തിലും നിഴലിച്ചിരുന്നു എങ്കിലും പതിയെ പതിയെ വായനക്കാര്‍ പുസ്തകത്തെ ഏറ്റെടുത്തു............... ഈ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഉപദേശിക്കാന്‍ ഞാന്‍ അര്‍ഹനല്ല എന്നാലും മുകളില്‍ പറഞ്ഞവരുടെ ഉപദേശം പിന്‍ തുടരുക ,കഥ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു http://maharoofpattillath.blogspot.com/ എന്റെ പുതിയ കഥ ''പുതു വത്സര ദിനത്തിലെ കണി'' പുതുവര്‍ഷ പുലരിയിലെ സൂര്യന്‍ ശിരസുയര്ത്തിയിട്ടും അച്ചുനായരുടെ ശ്രി വിലാസം ഹോട്ടല്‍ തുറന്നില്ല. റബര്‍ വെട്ടുകാരന്‍ തോമയും കുന്നത്തെ പള്ളിയിലെ കപ്പിയാരും പതിവ് ചൂട് കട്ടന്‍ കാപ്പിയും കപ്പയും കഴിക്കാന്‍ കാത്തു നില്‍പ്പായി.
  അകത്തു പാത്രങ്ങളുടെ കലപില കേള്‍ക്കാമെങ്കിലും പുറത്തേക്ക് ആരേയുംകണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ തക്ബീര്‍ വിളികളുമായി പുതിയ പുരക്കല്‍ അബ്ദുറഹ് മാന്‍ഹാജിയുടെ മയ്യിത്ത് കോണ്ടു പോകുന്ന സമയത്ത് തന്നെ അച്ചുനായരുടെ ഹോട്ടലിന്റെ വാതില്‍ തുറന്നു പുറത്ത് വന്നു. മയ്യിത്ത് കണ്കുളിര്ക്കെ കണ്ടു. ഇശ്വരനെ മനസ്സില്‍ ധ്യാനിച്ച് അച്ചുനായര് വലതു കാല്‍ വെച്ച് ഹോട്ടലില്‍ കയറി, കൂടെ കപ്പിയാരും തോമയും................................ തുടര്‍ന്നു എന്‍റെ ഒരു ചെറു കഥ ....ഒന്ന് വായിച്ചു നോക്കു

  ReplyDelete
 8. അതെ പ്രദീപ്‌ യുവയിലെ ധന്യ തന്നെയാ. അതെങ്ങനെയാ ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റുന്നെ? ബ്ലോഗിന്റെ പേര് കൊടുത്തത് ഇതില്‍ കാണുന്നും ഇല്ലാ...

  ReplyDelete
 9. അദ്വൈതം അപ്പുപ്പന്‍, നന്ദി..


  നന്ദി മഹറൂഫ്‌, തീര്‍ച്ചയായും ശ്രദ്ധിക്കാം, ഞാന്‍ വായിക്കാം

  ReplyDelete
 10. http://bloghelpline.cyberjalakam.com/2009/06/blog-post.html

  മുകളിലുള്ള ലിങ്കില്‍ പോയാല്‍ ബ്ലോഗു സംബന്ധിച്ച സര്‍വ്വ സംശയങ്ങളും ദുരൂഹരിക്കാം.

  എനിക്കറിയാവുന്ന കാര്യങ്ങള്‍ താഴെയുണ്ട്.


  For title.

  1. Click on Design
  2. you can see the "setting tab"
  3. Click on basic
  4. See whether Title is duly filled
  5. type the title and save.

  for word Verification
  1. 1. Click on Design
  2. you can see the "setting tab"
  3. click on comments
  4. Scroll the page
  5. You can see "show word verification for comments"
  6. Check "No", if word verification is not required.

  ReplyDelete
  Replies
  1. നന്ദി സര്‍,ഈ സപ്പോര്‍ട്ടിന്.. ശ്രദ്ധിച്ചിട്ടുണ്ട്, പറഞ്ഞതൊക്കെ ..

   Delete
 11. പ്രിയപ്പെട്ട ധന്യ,
  ഭൂലോകത്തിലേക്കു സന്തോഷപൂര്‍വ്വം സ്വഗാതം ചെയ്യുന്നു.
  നഷ്ടപ്രണയത്തിന്റെ വിങ്ങലുകള്‍ വായനക്കാരിലേക്ക് പകര്‍ന്ന വരികള്‍.
  വളരെ നന്നായി..
  അഭിനന്ദനങ്ങള്‍ !

  ശുഭരാത്രി!
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. വളരെ വളരെ നന്ദി അനു ഈ വായനയ്ക്കും അഭിപ്രായത്തിനും.. തുടക്കമാണ് തെറ്റുകള്‍ തിരുത്തിത്തരുമെന്ന പ്രതീക്ഷയോടെ ഒന്ന് വന്നതിനും വായിച്ചതിനും സ്നേഹത്തോടെ നന്ദി ... സ്നേഹപൂര്‍വ്വം ധന്യ..

   Delete
 12. മുഹമ്മദു കുട്ടി മാവൂര്‍ ...2 February 2012 at 02:52

  നല്ല ഒതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു .....മനസ്സില്‍ തങ്ങി നില്‍കുന്ന ചില നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചതിനു നന്ദി ....ഇനിയുമിനിയും ഉയരങ്ങളിക്ക് കുതിക്കാന്‍ സര്‍വ്വേശന്‍ അനുഗ്രഹിക്കട്ടെ ....

  ReplyDelete
  Replies
  1. തിരക്കിനിടയില്‍ ഒന്ന് വന്നു വായിക്കാനും അഭിപ്രായം കുറിക്കാനും സമയം കണ്ടെത്തിയതിനു ഹൃദയംനിറഞ്ഞ നന്ദി മാവൂര്‍ ഇക്കാ. ഈ അനുഗ്രഹത്തിന് മുന്നില്സ്നേഹത്തോടെ
   ധന്യ...

   Delete
 13. വായനക്കാര്‍ക്ക് എന്തും നിരീക്കാം :)
  കഥയിലെ കഥാപാത്രങ്ങള്‍ സൃഷ്ടികര്‍ത്താവായും അല്ലാതായും ഒക്കേം.
  :)

  കഥ എഴുത്ത് ഇനിയും ശ്രദ്ധിക്കാനുള്ള പോലെ.
  വായനയില്‍ ശ്രദ്ധിക്കാം കഥാരീതി.

  ReplyDelete
  Replies
  1. ഹൃദയം നിറഞ്ഞ നന്ദി ഈ വായനക്കും രണ്ടു വരി കുറിച്ചതിനും,അഭിപ്രായം ഹൃത്തില്‍ ഏറ്റുന്നു നിശാസുരഭി.. ശ്രദ്ധിക്കാം കേട്ടോ...

   Delete
 14. ജീവിതത്തിലെ ചില അനുഭവങ്ങള്‍ എന്നും അങ്ങനെതന്നെയാണ് , മറന്നു എന്ന് കരുതുന്നവ ഒരു കാറ്റേല്‍കുന്ന മാത്രയില്‍ ആളിക്കത്താന്‍ തുടങ്ങും..അത് പിന്നീടു വാക്കുകളായി മാറുമ്പോള്‍ നമുക്ക് വെറും സാക്ഷികളാവാനെ കഴിയൂ...മനസ്സിന്റെ വിങ്ങല്‍ വരികളില്‍ കൂടി വളരെ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു...ആശംസകള്‍

  ReplyDelete
  Replies
  1. ഹൃദയം നിറഞ്ഞ നന്ദി തുളസി.. ചില അനുഭവങ്ങള്‍ ഇന്ധനങ്ങളാണ് ഊര്‍ജമാണ്.. ഒരു ചെറു കാറ്റിന്റെ കൂട്ടുണ്ടെങ്കില്‍ ആളിക്കത്തുന്നവ തന്നെ.. ആ കൂട്ട് അത് തേടിയെത്തുക എന്നത് പലര്‍ക്കും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ വായനക്കും അഭിപ്രായത്തിനും കടപ്പെട്ടിരിക്കുന്നു തുളസി...

   Delete
 15. നന്നായി എഴുതി, നല്ല കഥ എന്ന് പറയുമ്പോഴും അക്ഷര തെറ്റുകള്‍ വായന സുഖം കുറക്കുന്നു എന്ന ഒരു പരാതി കൂടി ... പരിഗണിക്കണേ....
  തുടര്‍ന്നും എഴുതുക....
  സ്നേഹാശംസകള്‍...

  ReplyDelete
  Replies
  1. ഈ പേര് എങ്ങനെയാ എഴുതേണ്ടതെന്ന് അറിയില്ലാട്ടോ ബ്രദര്‍.. അക്ഷരത്തെറ്റുകള്‍ ഇനി മുതല്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കാം, ഹൃദയം നിറഞ്ഞ നന്ദി ഈ വായനക്കും അഭിപ്രായത്തിനും..

   Delete
 16. "..സമയം അഞ്ചു മണി ആയതേയുള്ളൂ.ഇനി ഉറക്കം നടക്കില്ല.അഴിഞ്ഞ മുടിയിഴകള്‍ വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ മനസ്സ്
  ശൂന്യമായിരുന്നു...!"

  ശൂന്യമായിരുന്നോ..? പിന്നീടങ്ങോട്ടുള്ള റീവൈൻഡിംഗ് എവിടെയാണു നടന്നത്..?
  എനിക്കിങ്ങനെ തോന്നിയതിൽ നിർവ്യാജം ഖേദിക്കുന്നു.
  എഴുത്ത് നന്നായിട്ടുണ്ട്. ഇനിയും നന്നാവും.
  ആശംസകൾ നേർന്നുകൊണ്ട്...പുലരി

  ReplyDelete
  Replies
  1. നന്ദി സഹോദരാ, ഈ കണ്ടെത്തലിനു.... ഞാനും ഇപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്. ഒരു വാചകത്തിന്റെ അപൂര്‍ണ്ണത ഉണ്ടതിനു.. ശ്രദ്ധിക്കാം ഇനി മുതല്‍.. മനസ്സ് നിറഞ്ഞ നന്ദി ഈ വായനക്കും തിരുത്തി തരാനുള്ള മനസ്സിനും....

   Delete
 17. കഥ ഒറ്റ ഒഴുക്കിന് വായിക്കുവാന്‍ കഴിയുന്നുണ്ട്. പക്ഷെ എന്തുകൊണ്ടോ കഥയുടെ എന്‍ഡിങ് തീര്‍ത്തും ഇഷ്ടപ്പെട്ടില്ല. വായനക്കാരനായി ഒന്നും ബാക്കി വെച്ചില്ല എന്നത് മാത്രമല്ല, അതിനേക്കാളേറെ കഥയില്‍ അതുവരെ ഉണ്ടായിരുന്ന ഒഴുക്കിന് ഒരു തട കെട്ടിയത് പോലെ.. എന്തോ പെട്ടന്ന് അവസാനിപ്പിക്കുവാനായി മന:പൂര്‍വ്വമായ ശ്രമമുണ്ടായത് പോലെ. നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ.. അതിന് ചെയ്യേണ്ടത് മൂന്ന് കാര്യങ്ങള്‍ മാത്രം.

  ആദ്യം എഴുതുക
  രണ്ടാമത് എഴുതുക
  മൂന്നാമത് എഴുതുക


  പിന്നെ എഴുതിയത് പോസ്റ്റുന്നതിനു മുന്‍പും പോസ്റ്റ് ചെയ്ത ശേഷവും പലവട്ടം വായിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ അത് വളരെ നല്ലതാണ്.

  ReplyDelete
 18. വിശദമായ ഈ വായനക്കും നിര്‍ദേശങ്ങള്‍ക്കും ഒരായിരം നന്ദി മനു. പറഞ്ഞതൊക്കെ ശരി തന്നെയാ, എഴുതിയത് വായിക്കുന്ന ശീലം വളരെ കുറവാണ് മനസ്സില്‍ തോന്നുന്നത് സ്പോട്ടില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത് പലപ്പോഴും.. തീര്‍ച്ചയായും നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാം ഇനി എഴുതുമ്പോള്‍.... ഹൃദയത്തില്‍ നിന്നും നന്ദി ഒരിക്കല്‍ കൂടെ...

  ReplyDelete
 19. കഥ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ .ചില കഥകള്‍ വായികുമ്പോള്‍ ആ കഥാപാത്രങ്ങള്‍ കണ്മുന്നില്‍ ജീവിക്കുന്നത് പോലെ അനുഭവപെടും നാം അറിയാതെ ആ കഥാപത്രങ്ങളോടൊപ്പം ചേരുകയും ചെയ്യും .ഇങ്ങിനെ വായനക്കാര്‍ക്ക് തോന്നിയാല്‍ കഥയുടെ കഥാകൃത്തിനെ കഴിവുള്ള കഥാകൃത്ത് എന്ന് മറിച്ചൊന്നും ആലോചിക്കാതെ പറയാം ..........

  ReplyDelete