Saturday, February 18, 2012

നിന്‍റെ മൌനം തീര്‍ക്കുന്നത് ചന്ദന ചിതയാണ്
കത്തിയെരിയുന്നത് ഹൃദയവും ..
വാചാലതയില്‍ പെരുമഴ പെയ്യുമ്പോ
പുനര്‍ജന്മമെന്തെന്നറിയുന്നു..
നീ വാക്കുകള്‍ കൊണ്ടൊന്നു തഴുകൂ
ചിത എരിഞ്ഞു തീരും മുന്നേ
ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ ഞാനും.....

20 comments:

  1. പ്രണയം...പ്രണയം... :)

    ReplyDelete
    Replies
    1. പ്രണയം ജീവവായു അല്ലെ ഖാദു.. നന്ദി ഈ വായനക്ക്

      Delete
  2. പ്രിയപ്പെട്ട ധന്യ,
    എന്നിട്ട് വാക്കുകള്‍ കൊണ്ടു തഴുകിയോ? :)
    ചിത്രം മനോഹരം! ആശംസകള്‍..!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. ഉം.. തഴുകാതെ ഇരിക്കാന്‍ ആവില്ല ആ പ്രണയത്തിന്.. ഉള്ളില്‍ നിന്നും വന്നതാണത്..... ചിത്രം ഗൂഗിള്‍ സെര്‍ച്ച്‌ ആണ് അനു, നന്ദീട്ടോ ഇഷ്ടപ്പെട്ടുന്നു പറഞ്ഞതിന്..

      Delete
  3. വാചാലമാകുന്ന പ്രണയത്തെ നീയാഗ്രഹിക്കുമ്പോള്‍ നഷ്ടമാകുന്നത് മൗനം നല്‍കുന്ന അളവില്ലാത്ത അര്‍ഥങ്ങള്‍ ആണ്... അനുഭൂതികളില്‍ നിന്നും മാറി അനുഭവങ്ങളിലേക്ക്‌ നീ കൂടുമാറുവാന്‍ ആഗ്രഹിക്കുമ്പോള്‍ നഷ്ടമാകുന്നത് പ്രണയമെന്ന വികാരമാണ്..

    ReplyDelete
    Replies
    1. അവന്റെ സ്വരമാണ് അവളുടെ സംഗീതം.. ഇടതടവില്ലാതെ പൊഴിയുന്ന വാക്കുകളുടെ പെരുമഴ അത് മാത്രേ അവള്‍ ആഗ്രഹിക്കുന്നുള്ളൂ...നന്ദി സക്കീ. ഈ വായനക്കും വാക്കുകള്‍ക്കും...

      Delete
  4. പ്രണയത്തിൽ ഏറ്റവും വലിയ ശിക്ഷയും
    അതിന്റെ ഏറ്റവും വലിയ തീവ്രതയും മൌനം തന്നെയാണു
    അല്ലേ..അങ്ങിന്യായിരിക്കും അല്ല ആണ്....
    നന്നായിരിക്കുന്നു ധന്യാ...

    ReplyDelete
    Replies
    1. സത്യം തന്നെ ജാനകി, എന്നും മിണ്ടിക്കൊണ്ടേ ഇരിക്കുന്നയാള്‍ മൌനമാകുന്നൊരു അവസ്ഥ.പ്രണയത്തില്‍ നിന്നുമുള്ള ഒരു വാക്കില്‍ പോലും സന്തോഷം കണ്ടെത്തുകയാണ് അവള്‍. അപ്പോള്‍ ആ മൌനം അസഹ്യം തന്നെ.. ഹൃദയം നിറഞ്ഞ നന്ദി ഈ വായനക്കും അഭിപ്രായത്തിനും.. സ്നേഹത്തോടെ ധന്യ..

      Delete
  5. Nannayirikkunnu dhanya...
    Ennallathe enda parayya?...
    Good... Keep writing..

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ നന്ദി സഹോദരാ. ഒരു ശ്രമം മാത്രമാണ് മനസ്സിലുള്ളത് പകര്‍ത്തുന്നതില്‍ എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല, ഈ പ്രോല്‍സാഹനം സ്വീകരിക്കുന്നു.. സ്നേഹത്തോടെ ധന്യ..

      Delete
  6. ആദ്യമായാണ്‌ ഇവിടെ. ഒരു സുഹൃത്ത്‌ പറഞ്ഞു ഈ വരികള്‍ വായിച്ചു നോക്കാന്‍ .
    " നീ വാക്കുകള്‍ കൊണ്ടൊന്നു തഴുകൂ
    ചിത എരിഞ്ഞു തീരും മുന്നേ
    ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ ഞാനും.... "

    മനോഹരം.

    ആശംസകള്‍

    ReplyDelete
    Replies
    1. വന്നു വായിച്ചതിനും അതിഷ്ടപ്പെട്ടു എന്നറിഞ്ഞതിലും ഒരുപാട് നന്ദി മന്‍സൂര്‍, കാരണത്തോടെ ആണെങ്കിലും അല്ലെങ്കിലും പ്രണയത്തില്‍ മൌനം ചിലപ്പോ ഉള്ളു വേവിക്കും... ആശംസകള്‍ സ്വീകരിക്കുന്നു സ്നേഹത്തോടെ തന്നെ...

      Delete
  7. മൌന മേഘങ്ങളില്‍ നിന്നും വാക്കുകള്‍ പെരുമഴയായി പെയിതറങ്ങട്ടെ.
    അണയും മുമ്പ് പ്രണയം പുനര്‍ജനിക്കട്ടെ.

    കുറഞ്ഞ വരികള്‍ തീര്‍ത്ത നല്ല ഭാവന.

    ReplyDelete
    Replies
    1. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള മൌനം ഇത്രയും വാചാലമാകുന്നത് പ്രണയത്തില്‍ മാത്രം.. അതെ മൌനം തന്നെ ഒരു നൊമ്പരവുമായി തീരുമ്പോള്‍ അവള്‍ മൃതതുല്യയാകാതെ എങ്ങനെ നില്‍ക്കും. ഈ വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...

      Delete
  8. ആഹാ..! ഈബ്ലോഗിനു പ്രണയത്തിന്റെ സുഗന്ധം..!
    വരികൾക്ക് മഞ്ഞിന്റെ കുളിരും..!!
    എന്നും അങ്ങനന്നെയാവട്ടെ..!!!
    ആശംസകൾ..പുലരി

    ReplyDelete
    Replies
    1. പ്രണയത്തിന് സുഗന്ധം ആവോളമുണ്ടെങ്കിലും ചിലപ്പോഴത് വിടരാന്‍ വൈകും, സുഗന്ധം പരത്താതെ ഇത്തിരി നേരം ചിണുങ്ങി നില്‍ക്കും... ഹൃദയം നിറഞ്ഞ നന്ദി ഈ വായനക്കും അഭിപ്രായത്തിനും....

      Delete
  9. വാക്കുകള്‍കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍ക്കുമെങ്കില്‍ അത് നല്ല കാര്യമാണല്ലോ.. ഉള്ളില്‍ കവിതയുണ്ട്...

    ReplyDelete
    Replies
    1. തോന്നിയത് ചില നേരത്തെ മൂഡ്‌ അനുസരിച്ച് എഴുതുന്നുന്നെ ഉള്ളു മനു.. കവിത ഉണ്ടെന്നു തോന്നിയെങ്കില്‍ സന്തോഷം തന്നെ അത്.. പ്രോല്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി..
      സ്നേഹത്തോടെ ധന്യ..

      Delete
  10. നിന്‍റെ മൌനം തീര്‍ക്കുന്നത് ചന്ദന ചിതയാണ്
    കത്തിയെരിയുന്നത് ഹൃദയവും ..
    വാചാലതയില്‍ പെരുമഴ പെയ്യുമ്പോ
    പുനര്‍ജന്മമെന്തെന്നറിയുന്നു..
    നീ വാക്കുകള്‍ കൊണ്ടൊന്നു തഴുകൂ
    ചിത എരിഞ്ഞു തീരും മുന്നേ
    ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ ഞാനും.....

    ഹൊ , രണ്ടാമത്തേതിലും തീവ്രമായ പ്രണയം... :) ഫോളോ ചെയ്ത് കഴിഞ്ഞു കെട്ടോ

    ReplyDelete
    Replies
    1. പ്രണയം എന്നും തീവ്രം തന്നെയല്ലേ മൊഹീ.. ഫോളോ ചെയ്തുന്നു പറഞ്ഞതിനും നൂറായിരം നന്ദി...

      Delete