Monday, February 27, 2012

ഒരു നിമിഷത്തെ മൌനത്തില്‍ പോലും
തനുവും മനവും തളരുകയാണ്
കൂടെയുണ്ടാകില്ലേ എന്ന ചിന്ത
ആത്മാവിനെ പോലും നീറ്റുന്നു
നിന്‍റെ നിശ്വാസമായിരുന്നോ
എന്‍റെ ശ്വാസവും ജീവനും???

30 comments:

  1. നിന്‍റെ നിശ്വാസമായിരുന്നോ
    എന്‍റെ ശ്വാസവും ജീവനും???

    :)

    ReplyDelete
    Replies
    1. അതെ ഖാദു.. അങ്ങനെ ആയതോണ്ടാല്ലേ ബന്ധങ്ങള്‍ നില നില്‍ക്കുന്നത് നന്ദീട്ടോ ഈ കുഞ്ഞു കുഞ്ഞു വരികള്‍ വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും..

      Delete
  2. smmoothaya varikal.....best wishes

    ReplyDelete
    Replies
    1. പ്രദീപ്‌ ജി... നന്ദി ഈ വായനക്കും വാക്കുകള്‍ക്കും..

      Delete
  3. Replies
    1. ഹൃദയം നിറഞ്ഞ നന്ദി ഈ വാക്കുകള്‍ക്ക്..

      Delete
  4. എല്ലാം തോന്നലുകലാണ് വിശ്വാസത്തില്‍ ചോദ്യമില്ല....

    ReplyDelete
    Replies
    1. വിശ്വാസമാ.. എന്നാലും ചിലപ്പോഴൊക്കെ കേള്‍ക്കാന്‍ കൊതിക്കില്ലേ ചിലത്.. ഹൃദയം നിറഞ്ഞ നന്ദി ഈ വായനക്കും അഭിപ്രായത്തിനും..

      Delete
  5. Replies
    1. ഹൃദയം നിറഞ്ഞ നന്ദി ഇഷ്ടപ്പെട്ടതിനു...

      Delete
  6. ആരോടാ കുട്ടി ഈ ചോദ്യം ! പ്രണയിനിയോടാണോ, വരികളിലൊരു വിരഹം :)

    ReplyDelete
    Replies
    1. ചോദ്യം സ്വയം ചോദിച്ചതാണ്.. വിരഹം അത് താങ്ങാനുമാകില്ല.. ഹൃദയം നിറഞ്ഞ നന്ദി...

      Delete
  7. നമ്മുടെ ശ്വാസവും പ്രാണനുമായി തീര്‍ന്നതിനൊരിക്കലും കൂടെയുണ്ടാകാതിരിക്കാന്‍ കഴിയില്ലല്ലോ ! ആശംസകള്‍ !

    ReplyDelete
    Replies
    1. സത്യം തന്നെ തുളസി, കൂടെ ഉണ്ടാകതെയിരിക്കാന്‍ കഴിയില്ല എങ്കിലും ആകുലതകള്‍ വിട്ടു പോകുന്നില്ല ചിലപ്പോ ..സ്നേഹകൂടുതല്‍ കൊണ്ടാകും അല്ലെ ഈ വേവലാതി.. ഹൃദയം നിറഞ്ഞ നന്ദി

      Delete
  8. കൂടെയുണ്ടാകില്ലേ....? ithu oru aadhiyaanu

    ReplyDelete
    Replies
    1. അതെ ആധി തന്നെയാ.. ചിലപ്പോ കാരണമില്ലാതെ മറ്റു ചിലപ്പോ കുഞ്ഞു കുഞ്ഞു കാരണങ്ങള്‍ക്ക്.. അവള്‍ അങ്ങനെയായി പോയതു അവന്റെ സ്നേഹം മുഴുവനും കിട്ടാനല്ലേ.. നന്ദി ഈ വായനക്കും അഭിപ്രായത്തിനും..

      Delete
  9. പ്രിയപ്പെട്ട ധന്യ,
    മറ്റാര്‍ക്ക് വേണ്ടിയും തനുവും മനവും നഷ്ടപ്പെടുത്തല്ലേ...!
    ചിത്രം വളരെ മനോഹരം...വരികളും നന്നായി.
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. ഹാ ഹാ ഇല്ല അനു.. അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി തന്നെയാ... അങ്ങനെയാകുമ്പോ നഷ്ടപ്പെടുത്തലും ഒരു സുഖം .. ചിത്രം ഗൂഗിള്‍ സെര്‍ച്ച്‌ ആണ്.. ഇഷ്ടത്തിനു ഹൃദയം നിറഞ്ഞ നന്ദി...

      Delete
  10. വേറെ എവിടെയോ കറങ്ങിത്തിരിഞ്ഞ്‌ ഇവിടെ എത്തിയതാണ്..എഴുത്ത് നന്നായി എന്നറിയിക്കുന്നു.

    സാന്ധ്യവെയിലുകളില്‍ നിന്‍റെ ചുവന്ന കവിള്‍ത്തടങ്ങള്‍ അറിയാ
    തെ മൊട്ടിട്ട വിയര്‍പ്പു തുള്ളികളില്‍, നിന്‍റെ ജീവനും ശ്വാസവുമായ അവന്‍റെ നിശ്വാസം വീണ്ടും പ്രതിബിംക്കട്ടെ, അപ്പോള്‍ മൌനം വാചാലം ആകും!!!!
    :-)
    മനു

    ReplyDelete
    Replies
    1. അറിയാതെ എത്തി ഇഷ്ടം അറിയിച്ചതില്‍ ഹൃദയം നിറഞ്ഞ നന്ദി മനു.... മൌനം വാചാലമാകണം അതിനല്ലേ ഈ പെടാപ്പാട് മുഴുവനും... നന്ദി ഒരിക്കല്‍ കൂടി ..

      Delete
  11. പരസ്പരാവലംബമായവർക്കങ്ങിനെയാണ്

    ReplyDelete
    Replies
    1. അതെ.. മറ്റാരുമില്ല അവള്‍ക്കു അവന്‍ അല്ലാതെ .. ഹൃദയം നിറഞ്ഞ നന്ദി ബെഞ്ചാലി ഈ ഒരു വാക്കിന് ..

      Delete
  12. നിന്‍റെ നിശ്വാസമായിരുന്നോ
    എന്‍റെ ശ്വാസവും ജീവനും..

    :)

    ReplyDelete
    Replies
    1. ആയിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരു മൌനം വേണ്ടി വന്നു ഇവിടെ... ഹൃദയം നിറഞ്ഞ നന്ദി ഈ വാക്കുകള്‍ക്കു...

      Delete
  13. തളരാതെ തളരാതെ

    ReplyDelete
    Replies
    1. തളര്‍ച്ച അകല്‍ച്ചയില്‍ നിന്നും അറിയാതെ വന്നതാണ്.. ഇപ്പോള്‍ വീണ്ടും തളിര്‍ത്തിരിക്കുന്നു.. ഹൃദയം നിറഞ്ഞ നന്ദി ഈ വാക്കുകള്‍ക്കു.

      Delete
  14. നിന്‍റെ നിശ്വാസമായിരുന്നോ
    എന്‍റെ ശ്വാസവും ജീവനും?
    എന്തിനു വേറിട്ടു കാണുന്നു
    നിന്തിരുവടികൾ തന്നെ ഞാനും

    ReplyDelete
    Replies
    1. രണ്ടുമൊന്നാകുമ്പോള്‍ ഒന്നിന്‍റെ തളര്‍ച്ചയില്‍ തകരില്ലേ.. വീണ്ടുമൊന്നാകുമ്പോള്‍ മനസ്സിലാക്കുന്നുണ്ട് "നിന്തിരുവടികൾ തന്നെ ഞാനും
      " ഹൃദയം നിറഞ്ഞ നന്ദി ഈ വാക്കുകള്‍ക്കു...

      Delete
  15. വിരഹത്തിന്‍ വേദന ഈ വരികളില്‍ മുനിഞ്ഞു കത്തുന്നു .ഒപ്പം അവന്‍ എത്ര പ്രിയപ്പെട്ടവനാണ് എന്ന ചിന്തകളും .ആശംസകള്‍

    ReplyDelete
    Replies
    1. വിരഹവും വേദനയും വാക്കുകള്‍ക്ക് തിളക്കം കൂട്ടില്ലേ പ്രത്യേകിച്ച് അവന്‍ അവള്‍ക്കു എല്ലാമാകുംപോള്‍... ഹൃദയം നിറഞ്ഞ നന്ദി ഈ വാക്കുകള്‍ക്കു....

      Delete