ജാലക കാഴ്ചയിലെ സ്വപ്നവര്‍ണ്ണങ്ങള്‍
__________________________________________
__________________________________________
ജാലകകാഴ്ചകളിലേക്ക് കണ്ണോടിക്കവേ മനസ്സൊരു കളിവള്ളം പോലെ ഒഴുകുകയായിരുന്നു. ഇന്നലെ ഉറങ്ങാന്‍ കിടന്നത് ഒരുപാട് വൈകിയായിരുന്നു. അതിനാല്‍ ഉണരാന്‍ ഇന്നിത്തിരി വൈകുകയും
ചെയ്തു .
പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു പുറത്തെ കാഴ്ചയിലേക്ക് പാദങ്ങള്‍ വച്ചപ്പോള്‍ എങ്ങുനിന്നെന്നറിയാത്തൊരു കുളിര് വന്നു മൂടിയിരിക്കുന്നു .തുളസിത്തറയിലെ തുളസിക്ക് ഇത്തിരി വാട്ടമുണ്ടോ. ഇറയത്തെ പടിക്കു മുന്നിലിരുന്ന കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് തുളസിക്ക് പകര്‍ന്നപ്പോള്‍ ഒരു നവവധുവിനെ പോലെ തുളസീദളങ്ങള്‍ നാണിച്ചു മുഖം കുനിച്ചു . ഒരു തളിരില നുള്ളി തലയില്‍ വച്ച് , പിന്നെ ഞാന്‍ ഓടുകയായിരുന്നു.
അമ്പലത്തിലേക്കുള്ള യാത്രയില്‍ എന്നും കൂട്ടുവരേണ്ടാതാണല്ലോ ജിഷ്ണുവേട്ടന്‍. നേരത്തെ പോയോ എന്തോ. ഇല്ല, വൈകുന്നതല്ലാതെ നേരത്തെ എന്നൊരു വാക്ക് ആളുടെ അജണ്ടയില്‍ ഇല്ല , അപ്പോള്‍ അതിനു സാധ്യതയില്ല.

എരിഞ്ഞിമര ചുവട്ടില്‍ നിറയെ പൂക്കള്‍ വീണു കിടക്കുന്നു. പുലര്‍ച്ചെ അതെല്ലാം പെറുക്കിയെടുത്തു മാലകോര്‍ക്കാന്‍ ഇരിക്കാറുണ്ട്. വല്ലാത്തൊരു മണമാണ് എരിഞ്ഞി പൂക്കള്‍ക്ക് . പാമ്പുകള്‍ക്ക് ഇഷ്ടാണത്രേ എരിഞ്ഞി പൂക്കളുടെ തീക്ഷ്ണഗന്ധം. സന്ധ്യക്ക് ശേഷം എരിഞ്ഞിയുടെ കീഴെ പോകരുതെന്ന് അച്ഛമ്മ എന്നും പറയാറുണ്ട്. കൊഴിഞ്ഞു വീണ ഒരുപിടി പൂക്കള്‍ കൈയ്യിലെടുത്ത് അതിന്‍റെ ഗന്ധം ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് ബാലന്‍ വല്യച്ഛന്റെ ചെമ്പരത്തി വേലിക്കരികില്‍ ഒരു തല കണ്ടത്..
വരവറിയിക്കാന്‍ എന്നും മൂളുന്ന പാട്ടിന്‍റെ വരികള്‍ ഇല്ല ഇന്ന്.. മുഖത്തെ തെളിച്ചത്തിനും മങ്ങലേറ്റിരിക്കുന്നു.
“ എന്താ ജിഷ്ന്വേട്ടാ സുഖമില്ലേ ?”
“ഇന്നലെ മുതല്‍ പരമസുഖാ.. എന്താ തനിക്ക് വേണോ കുറച്ച്..”
"എന്‍റെ കാവിലമ്മേ ഇതെന്തു പറ്റിയതാ എന്നോടെന്തിനാ ദേഷ്യപ്പെടുന്നെ..”?
“നീയെന്താ ഇന്നലെ ഡാന്‍സ് ക്ലാസിനു പോകാത്തത് ? ഒന്നര മണിക്കൂറാ നിന്നെ കാത്തത് അറിയാമോ ?
"ഹോ അതിനാണോ മുഖമിങ്ങനെ വീര്‍പ്പിച്ചേ.. എനിക്ക് വയ്യായിരുന്നു.. കാലിനൊരു... “
മുഴുമിപ്പിക്കാന്‍ വിട്ടില്ല ജിഷ്ന്വേട്ടന്‍ .
“ നിര്‍ത്ത്.. മതി കള്ളം പറഞ്ഞതും നാടകം കളിച്ചതും..ഞാനറിഞ്ഞു ഇന്നലെ പെണ്ണ്കാണാന്‍ വന്ന വിവരമൊക്കെ”
ഇനിയെന്തു പറഞ്ഞിട്ടും കാര്യമില്ല, മൌനം തന്നെയാണ് നല്ലത്..എരിഞ്ഞിയുടെ ഗന്ധവും പേറി മെല്ലെ തഴുകിപ്പോകുന്ന കാറ്റിന് അപ്പോള്‍ ജിഷ്ണുഏട്ടന്റെ മണമായിരുന്നോ... എത്ര നേരം അങ്ങനെ നിന്നൂന്നറിയില്ല.
പാവം, ഒരുപാട് സ്നേഹിക്കുന്നുണ്ട് തന്നെ. ഇത്തിരി മുന്ശുണ്ടി ഉണ്ടെങ്കിലും മനസ്സ് നിറയെ സ്നേഹം മാത്രേയുള്ളൂന്നു അറിയാം . അല്ലെങ്കില്‍ ഈ തിരക്കുകള്‍ക്കിടയിലും ഓടി വരില്ലല്ലോ.
പെണ്ണ് കാണാന്‍ വരുന്ന വിവരം പോലും താനറിഞ്ഞിരുന്നില്ല. ഡാന്‍സ് ക്ലാസിനു പോകാന്‍ തയ്യാറാകുമ്പോഴാണ് മാളു ഏടത്തി പറഞ്ഞത് മഹിയെട്ടന്റെ കൂട്ടുകാരന്‍റെ അനിയന്‍ പെണ്ണ് കാണാന്‍ വരുന്നുണ്ടെന്ന്.. വിവരം അറിയിക്കാനുള്ള സാഹചര്യം പോലും ഇല്ലാത്ത അവസ്ഥയിലായിപ്പോയി.. എങ്ങനെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കും എന്‍റെ ഭഗവതീ കാത്തോളണേ...
“ നട അടക്കും രേവൂട്ടിപോയ്കൊള്ളൂ” ജിഷ്ന്വേട്ടന്റെ ശബ്ദമാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത്..
“ ഏട്ടന്‍ വരണില്ലേ “ ?
“ ഇല്ല, സുരേഷും മനോജും നമ്മുടെ എല്‍.പി. സ്കൂള്‍നു അടുത്ത് ഏഴു മണിക്കെത്തും. തനിക്കറിയാലോ മനോജിന്‍റെ അമ്മയെ അഡ്മിറ്റ് ചെയ്ത കാര്യം. അച്ഛന്‍ മരിച്ചിട്ട് പതിനഞ്ചു വര്‍ഷത്തില്‍ ഏറെയായി. ആകെയുള്ള പെങ്ങള്‍ കല്യാണം കഴിഞ്ഞ് ഒറീസ്സയില്‍. അളിയന്‍ ഒരു മാതിരി ആണെന്നാ പറഞ്ഞു കേട്ടത്. ആകെയുള്ളത് അമ്മ മാത്രാണ്.. ആ ആശ്രയവും ഇല്ലാതെ ആയാല്‍.. കാണാന്‍ വയ്യ അവന്‍റെ സങ്കടം. ആര്‍ക്കും ഒരു പ്രതീക്ഷയും ഇല്ല. പോകുന്നത്ര പോകട്ടെ എന്നാ നിലയിലാ ആശുപത്രിക്കാര്‍. പണം വാരിയെറിഞ്ഞാല്‍ ചിലപ്പോ കുറച്ചു ദിവസം കൂടി ആയുസ്സ് നീട്ടി കിട്ടും.. “
“ പിണക്കമാണോ ജിഷ്ന്വേട്ടാ എന്നോട്? “ ചോദ്യത്തിന് മറുപടി തരാതെ തന്നെ ജിഷ്ന്വേട്ടന്‍ നടന്നു നീങ്ങി. ഒരിത്തിരി മുന്നോട്ടു നടന്നു തിരിഞ്ഞു നോക്കിയപ്പോള്‍ നാലു മിഴിയിണകളില്‍ മഴവില്ല് തീര്‍ത്തിരിക്കുന്നു കണ്ണുനീര്‍...

പിന്നീട് രണ്ടു മൂന്നു ആഴ്ചയോളം കണ്ടതേയില്ല ജിഷ്ന്വേട്ടനെ. മഹിയേട്ടന്‍ പറഞ്ഞാണ് അറിഞ്ഞത് കൂട്ടുകാരന്‍റെ അമ്മ മരിച്ചു പോയതും കുറച്ച് ദിവസത്തേക്ക് കൂടെ നിക്കാന്‍ ജിഷ്ണുഏട്ടന്‍ മാത്രേ ഉള്ളൂ എന്നും.
ഒരു മാസത്തിനു ശേഷം ജിഷ്ന്വേട്ടന്‍ തിരിച്ചു വന്നപ്പോള്‍ വാടിക്കൊഴിയാറായ പൂവുകള്‍ പിന്നെയും തളിര്‍ത്തു. എരിഞ്ഞിപ്പൂക്കള്‍ നടവഴികളില്‍ പൂമെത്ത വിരിച്ചു.. തഴുകി തലോടുന്ന കാറ്റ് വീണ്ടും വീണ്ടും ജിഷ്ണു ഏട്ടന്റെ മണവുവായി എന്നെ മൂടി.. വര്‍ണ്ണങ്ങള്‍ ചാലിച്ച മോഹങ്ങള്‍ക്ക് ചിറകു വിരിച്ച് നാട്ടു വഴികളിലും വയലേലകളിലും സ്വപ്നങ്ങള്‍ വിതച്ചു..
ഇന്നും തന്നെ കാത്തു നിക്കുന്ന എരിഞ്ഞി മരച്ചുവട്ടിലേക്ക് ഓടേണ്ടി വരും തനിക്ക്.. വൈകിയല്ലോ ഭഗവതീ .... തുളസിക്ക് വെള്ളം ഒഴിക്കാന്‍ കിണ്ടി എവിടെ .. ഈ മാളു ഏടത്തിക്ക് ചിലപ്പോ ഓര്‍മ്മയുണ്ടാവില്ല, ഒന്നും എടുത്തയിടത്ത് തിരിച്ചു വെക്കില്ല..
“ ഏടത്തി.. മാളു ഏടത്തി .. ആ കിണ്ടി എവിടെയാ. എനിക്ക് നേരം വൈകുന്നു.. ദേ ആ ഈശ്വരന്‍ നമ്പൂതിരി എന്നും നട കൃത്യ സമയത്ത് അടക്കുന്ന ആളാ.. “
‘ നീയിതു എന്തൊക്കെയാ രേവൂ വിളിച്ചു കൂവണെ?”. ജീവിതത്തിനിടയില്‍ എപ്പോഴോ പകുതിക്ക് വിളിച്ചുണര്‍ത്തിയ കട്ടിയുള്ള മീശയുടെ കുത്തല്‍ ആയി അജിത്ത് ഏട്ടന്‍... “ എണീക്ക് നേരം വെളുത്തു.. കുട്ട്യോള്‍ക്ക് ഇന്ന് നേരത്തെ പോകേണ്ടതാ സ്കൂളില്.. പോ, പോയി ഭക്ഷണം റെഡിയാക്കു.. “ ..
സിങ്കില്‍ നിരത്തി വച്ച പാത്രങ്ങല്‍ക്കടിയിലെ കരികള്‍ക്ക് മേലെ ചാരം കൊണ്ട് അമര്‍ത്തി അമര്‍ത്തി ഉരക്കുമ്പോള്‍ ഇവിടെ ഈ രേവൂട്ടിയും ഓര്‍മ്മകള്‍ക്ക് മേലെ ചാരം അമര്‍ത്തി തിരുമ്പുകയായിരുന്നു..!!!