രാവിലെ തന്നെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഗംഗ എഴുന്നേറ്റത്.ഇതാരാപ്പോ ഇത്ര പുലര്‍ച്ചെ.ശങ്കര മാമ ആയിരിക്വോ..ഊഹം തെറ്റിയില്ല. "മോളെ ഗംഗെ, നീ വാര്‍ത്ത കേട്ടോ ഇത്തവണത്തെ ഏറ്റവും നല്ല കഥാ സമാഹാരത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു., എന്റെ മോള്കാ കിട്ടിയത്.ഇനീം കിടന്നുറങ്ങാതെ വേഗം ഒരുങ്ങിക്കോളൂ പത്രക്കാരും ടിവിക്കാരും ഏഴു മണിക്ക് തന്നെ "അഞ്ജന"ത്തില്‍ എത്തുംന്നാ വിളിച്ചു പറഞ്ഞെ.. മാമേം പുറപ്പെടുകയായി". തിരിച്ചെന്തെന്കിലും പറയും മുന്നേ മാമ ഫോണ്‍ വച്ചു.വാര്‍ത്ത കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല തനിക്ക്.. സമയം അഞ്ചു മണി ആയതേയുള്ളൂ.ഇനി ഉറക്കം നടക്കില്ല.അഴിഞ്ഞ മുടിയിഴകള്‍ വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ഇത്രയും വേഗമോ, എല്ലാം ഇന്നലെ കഴിഞ്ഞപോലെ.അമ്പലത്തിലെ പ്രതിഷ്ഠാ ദിനമായിരുന്നു അന്ന്.ഒരു ചുവന്ന പട്ടു പാവാടയും ഇട്ടു കൂട്ടുകാരികളോടൊപ്പം കൂടി തായമ്പക ആസ്വദിക്കുകയായിരുന്നു താന്‍ .കൊട്ടിന്റെ മേളത്തില്‍ എപ്പോളോ ആ ചെണ്ടക്കോല്‍ അയാളുടെ കൈയില്‍ നിന്നും പറന്നു വീണതു എന്റെ മടിയിലേക്ക്.വിയര്‍പ്പ് പറ്റിപ്പിടിച്ച ആ കോല്‍ എടുത്തു കൊടുക്കാന്‍ തുനിയുമ്പോളെക്കും അയാള്‍ മറ്റൊരു കോല് ചെണ്ടയുടെ കെട്ടില്‍ നിന്നും വലിച്ചുരിയിരുന്നു.പിന്നെ അത് എന്റെ കൈയില്‍ തന്നെയായി, കൂട്ടുകാരികള്‍ക്ക് കളിയാക്കാന്‍ ഒരു കാരണവും. പുലര്‍ച്ചെ രണ്ടു മണിക്കു ഭഗവതീടെ കളത്തില്‍ അരി കാണാന്‍ ചുറ്റമ്പലത്തിനുള്ളിലേക്ക് കയറി , ഒരു കല്‍തൂണിനു അരികില്‍ ഇരുന്നതായിരുന്നു താന്‍. പെട്ടന്ന് ചെവിയില്‍ ഒരു സീല്‍ക്കാരം".ചുകപ്പുടുത്തു ഭഗവതീടെ അടുത്ത നിക്കണ്ടാട്ടോ.. ഇത്തിരി മാറിയിരുക്ക്, പിന്നെ ആ കോല് കൈയില്‍ തന്നെ വച്ചോളൂട്ടോ...." അതായിരുന്നു തുടക്കം... പ്രണയത്തിന്റെ തീവ്രതയില്‍ ഋതുഭേദങ്ങള്‍ പോയതറിഞ്ഞില്ല. ഭഗവതി സാക്ഷിയായി എല്ലാ വെള്ളിയാഴ്ചകളിലും കണ്ടുമുട്ടി.സ്വപ്‌നങ്ങള്‍ നെയ്തു പൂര്‍ത്തിയാക്കും മുന്നേ അറിഞ്ഞു, വളര്‍ത്തി പഠിപ്പിച്ചതിനു പകരമായി ഹരീടെ മാമന്‍ സ്വന്തം മകളെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു എന്ന്. തനിക്ക് വേണ്ടി ഒരുപാടുപേര്‍ സങ്കടപ്പെടുന്നതിലും നല്ലത് എല്ലാര്‍ക്കും വേണ്ടി താനൊരാള്‍ സങ്കടപ്പെടുന്നതാണ് ... എല്ലാം മറക്കാന്‍ പറഞ്ഞു അമ്പലനട ഇറങ്ങുമ്പോള്‍ വെറുതെയെങ്കിലും പ്രതീക്ഷിച്ചു ഒരു പിന്‍വിളി.കേട്ടില്ല അന്ന് ഹരി വിളിച്ചിരുന്നോ മനസ്സിലെങ്കിലും..?
ആറു മാസം കഴിഞ്ഞപ്പോള്‍ അറിഞ്ഞു ഹരീടെ വിവാഹം കഴിഞ്ഞു മുറപ്പെണ്ണ്‍മായി,മാമനു ശേഷം അമ്പലത്തിലെ ശാന്തി ഹരി ഏറ്റെടുതതോടെ തന്‍റെ അമ്പലത്തിലേക്കുള്ള പോക്കും മനപൂര്‍വം ഒഴിവാക്കി.ഹരിയോട് പറയാനുള്ളതെല്ലാം പിന്നീട ഏറ്റുവാങ്ങിയത് തന്റെ ഡയറി ആയിരുന്നു.പരാതിയും പരിഭവങ്ങളും കുസ്രുതിയും ദേഷ്യവും എല്ലാം. അച്ഛനും അമ്മയും ഇല്ലാത്ത തന്നെ അന്നും നോക്കിയത് ശങ്കരമാമ തന്നെയായിരുന്നു.തന്‍റെ മൌനത്തിന്റെ കാരണമറിയാതെ അന്നോത്തിരി വിഷമിച്ചു മാമ. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നിരിക്കുന്ന സമയത്താണ് മായ വന്നത്.കണ്ണീരു വീണു നനഞ്ഞ തന്‍റെ ഡയറി ഒരിക്കല്‍ അവള്‍ക്കു കിട്ടിയപ്പോള്‍ അവളാണ് പറഞ്ഞത് എഴുതിയതെല്ലാം പ്രസിദ്ധീകരിക്കണം.. നിന്റെ ജീവിതം ഇനി നീയാണ് തീരുമാനിക്കേണ്ടത് എന്ന്.സ്വയം അതിനു മിനക്കെടില്ല എന്ന് കരുതീട്ടാവും പാവം മാസങ്ങളോളം അലഞ്ഞു അതൊക്കെ ഒന്ന് പ്രസിദ്ധീകരിക്കാന്‍.മായയുടെ ശ്രമം വിഫലമായില്ല.എല്ലാ കഥകളും പ്രസാധനത്തിന് കൊടുത്തു, അതോടുകൂടി ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്നും തന്റെ ജീവിതം നാഗരികതയുടെ മായ പ്രപഞ്ചത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടു.ഹരീടെ ഓര്‍മ്മകളെ മനസ്സില്‍ താലോലിച്ചു, ഒറ്റയ്ക്കുള്ള താമസം പലപ്പോഴും മനം മടുപ്പിച്ചെങ്കിലും ചുറ്റും ചിതറിക്കിടക്കുന്ന പുസ്തകത്താളുകളില്‍ മുഖം പൂഴ്ത്തി എല്ലാ ഓര്‍മ്മകളേയും കണ്ണീരില്‍ കുതിര്‍ത്തു. പുസ്തക പ്രസാധനം മായ തന്നെ മുന്നില്‍ നിന്ന് പ്രശസ്തനായ ഒരു കഥാകാരനെ കൊണ്ട് ചെയ്യിപ്പിച്ചു.നിര്‍ജീവമായ മനസ്സോടെ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരു നന്ദി വാക്കുപോലും തന്‍റെ മരവിച്ച മനസ്സില്‍ നിന്നും പുറത്തേക്ക് വന്നില്ല. ഇരുപത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ഇവളോ ഇത് എഴുതിയതെന്ന അവജ്ഞ പലരുടെയും മുഖഭാവത്തിലും സംസാരത്തിലും നിഴലിച്ചിരുന്നു എങ്കിലും പതിയെ പതിയെ വായനക്കാര്‍ പുസ്തകത്തെ ഏറ്റെടുത്തു....
ചിന്തകള്‍ മുഴുമിക്കുന്നതിനു മുന്നേ തന്നെ ശങ്കരമാമ "ഇനീം ഒരുങ്ങിയില്ലേ കുട്ട്യേ..." എന്ന ചോദ്യവുമായി എത്തി.. ധൃതിയില്‍ ഒന്നു കുളിച്ചു എന്തുടുക്കുമെന്ന വേവലാതിയോടെ അലമാരയില്‍ തപ്പിയപ്പോ കയ്യില്‍ കിട്ടിയത് ഒരു നിറമാലക്ക് ഉടുക്കുവാന്‍ വേണ്ടി ഹരി വാങ്ങിത്തന്ന ചുകപ്പും സ്വര്‍ണ നിറവും ഇഴുകിച്ചേര്‍ന്ന കരയുള്ള സെറ്റും മുണ്ട്.കണ്മഷിയും ഇട്ടു നെറ്റിയില്‍ ഒരു വട്ടപ്പൊട്ടും വച്ച് കണ്ണാടി നോക്കിയപ്പോ ഹരിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന സിന്ദൂരരേഖ തന്നെ നോക്കി സഹതപിച്ചുവോ. താഴെ ആളുകള്‍ വന്നു തുടങ്ങി. ഓര്‍മകളെ ഹൃദയത്തിന്റെ മൂടുപടത്തിനിടയില്‍ ഒളിപ്പിച്ചു ജീവനില്ലാത്ത ചിരി അവര്‍ക്ക് സമ്മാനിക്കുമ്പോ തന്‍റെ ചുണ്ടുകള്‍ വിഭ്രുംന്ജിച്ചുവോ, അവിടുന്ന് നഗരത്തിലെ പ്രശസ്തമായ ഹാളിലേക്ക് തന്നെ സ്വാഗതം ചെയ്യുമ്പോ കൂടി നിന്ന കാണികളുടെ നോട്ടം അഭിമുഖീകരിക്കാനാകാതെ മുഖം കുനിച്ചു നടന്നു.
വേദിയില്‍ പ്രശസ്തര്‍ക്കൊപ്പം ഇരിക്കുമ്പോഴും ശൂന്യത മാത്രമായി മനസ്സില്‍.വിളക്ക് കൊളുത്തി, അവരുടെയെല്ലാം സ്വാഗത പ്രസംഗങ്ങള്‍ കഴിഞ്ഞു അവാര്‍ഡ് ഏറ്റുവാങ്ങി , കാണികള്‍ക്ക് വേണ്ടി എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കാന്‍ പറയുമ്പോഴും വാക്കുകള്‍ കിട്ടാതെ ഓര്‍മകളുടെ നെരിപ്പോടില്‍ ചുട്ടു നീറുകയായിരുന്നു താന്‍.എങ്കിലും കേവലം ഒരു നന്ദി വാക്കില്‍ എല്ലാം ഒതുക്കി തിരിച്ചു വരുമ്പോള്‍ വെറുതെയെങ്കിലും നോക്കി താന്‍ ആ അവാര്‍ഡ്.അനുഭവിച്ചു തീര്‍ത്ത ദുരന്തങ്ങളുടെയും ഒഴുക്കിയ കണ്ണിരിന്റെയും കഥകള്‍ പകര്‍ത്തിയപ്പോ വായനക്കാര്‍ അതിനു വിലയിട്ടിരിക്കുന്നു, ഇരുപതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവും.