Wednesday, December 28, 2011

അച്ഛന്‍റെ മണം

ശാന്തമായ കടല്‍ തീരത്ത് കൂടെ അവര്‍ നടക്കാന്‍ തുടങ്ങിയിട്ടേരെയായി, മൌനത്തിന്റെ വാതായനങ്ങള്‍ തള്ളിത്തുറക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല.അവസാനം അവള്‍ വിളിച്ചു "അമ്മെ.." അവളുടെ മനസ്സില്‍ തിരമാലകള്‍ അലമുറയിട്ടു. മകളുടെ വിളി കേട്ടപ്പോ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ വാത്സല്ല്യം ഒന്നായ്‌ ഇടനെഞ്ചില്‍ വിങ്ങി. " എന്താ മോളെ, എന്താ അമ്മയോട് നിനക്ക് പറയാനുള്ളത്"... "അമ്മെ അത്.. ഇനി.. ഇനിയെങ്കിലും പറഞ്ഞുടെ എന്‍റെ അച്ഛനെ കുറിച്ച്?".. അവള്‍ പ്രതീക്ഷയോടെ നോക്കി, അമ്മയില്‍ നിന്നും ഉതിര്‍ന്ന ദീര്‍ഘനിശ്വാസത്തില്‍ അവളുടെ മുഖം പൊള്ളി. " വരൂ" അവള്‍ മകളുടെ കൈ പിടിച്ചു മുക്കുവകുടിലിനു പിറകിലായുള്ളൊരു ഇടിഞ്ഞു വീഴാറായ ഓലപ്പുരയിലേക്ക് നടന്നു. " മോളെ.. ഇവിടെ നിന്‍റെയച്ചന്റെ മണമുണ്ട്... പേരോ മുഖമോ ഇല്ലാതെ എന്നെ മൂടിയ മണം".. പിന്നെ മകള്‍ ഒന്നും ചോദിച്ചില്ല. ഒരു രണ്ടു വയസ്സുകാരിയുടെ കൊഞ്ചലോടെ അമ്മയെ ചുറ്റിപ്പിടിച്ച് തിരിച്ചു നടക്കുമ്പോള്‍ അവര്‍ കണ്ടു ഒരുപാട് അമ്മമാര്‍ മക്കളെയും കൊണ്ട് നീങ്ങുന്നു ആ ഓലപ്പുരയിലേക്ക് പേരും മുഖവും ഇല്ലാത്ത അച്ഛന്റെ മണം അറിയാന്‍.......

2 comments:

  1. ശ്രീ.പ്രദീപ് പൈമയുടെ പോസ്റ്റിലെ മൂന്നുപേരുടെ മരണവാർത്ത വായിച്ചശേഷം ഇങ്ങോട്ടെത്തിനോക്കിയതാണ്. ഇവിടേയും ഒരഛന്റെ വേർപാട് കണ്ടു. ചുരുക്കി നല്ല വാചകഘടനവരുത്തി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. അച്ഛന്‍ ആരെന്നറിയാതെ വളരെണ്ടി വരുന്ന മക്കളും ആരാണെന്ന് പറഞ്ഞു കൊടുക്കാന്‍ കഴിയാതെ നീറുന്ന അമ്മയും അതായിരുന്നു മനസ്സില്‍.. നന്ദിയുണ്ട് ഈ വായനക്കും അഭിപ്രായത്തിനും..

      Delete