കൈ പിടിച്ചു കൂടെകൂട്ടി ഒന്നാം ക്ലാസ്സിന്റെ പടിവാതുക്കല്‍ എന്നെ കൊണ്ടാക്കി നീ തിരിച്ചു പോകുമ്പോ ഓടിവന്നു ഞാന്‍ വരാതെ ഒറ്റക്കെങ്ങും പോകല്ലേന്നു നീ പറഞ്ഞത് ഓര്‍ക്കാറുണ്ട്, വളര്‍ന്നപ്പോ നിന്റെ കരുതലും കൂടികൂടി വരുന്നത് ഞാന്‍ അറിഞ്ഞിരുന്നു, ഒരിക്കലും ഒറ്റക്കാക്കാതെ എന്റെ ബാല്യം മുഴുവനും കൂടെ നടത്തിയിട്ട് നീ എന്തെ അകന്നു,ഒരു ജന്മം മുഴുവനും കൂടെ കൂട്ടാമായിരുന്നില്ലേ. വെള്ള മഷിത്തണ്ട് കൊണ്ട് മായ്ച്ചുകളഞ്ഞിട്ടില്ല ഒന്നും... ഇവിടെയുണ്ട് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ശിലാലിഖിതമായി.. ഡിസംബറിന്‍റെ ആദ്യനഷ്ടം അത് നീയായിരുന്നു....
ഹൃദ്യം മനോഹരം ...
ReplyDeleteനജുക്ക നന്ദി ഈ പ്രോത്സാഹനത്തിന്...
Deleteഹൃദയത്തിൻറേ രോദനം എത്ര മനോഹാരിതയോടെ വരച്ചു കാട്ടി, വേർപിരിയലിൻറേ നൊമ്പരം ഒരിക്കലും മായാത്ത ഒരു മനസ്സ് ഞാൻ കണ്ടു... നല്ല എഴുത്ത് അഭിനന്ദനങ്ങൾ.
ReplyDeleteഒരുപാട് നന്ദി മണ്ടായിക്ക, വായിച്ചതിനും ഈ അഭിപ്രായത്തിനും...
Delete