Monday, December 26, 2011

തുടിപ്പ്....

ഏറെ നാളുകള്‍ക്കു ശേഷം ഈ പുലരി എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.. ഇന്നലെ പെയ്തൊഴിഞ്ഞ മഴയില്‍ നനഞ്ഞലിയവേ നീ എന്നില്‍ ശേഷിപ്പിച്ച ആലസ്യത്തിന്റെ കൂട്പൊളിച്ചു എനിക്കൊന്നുറക്കെ കരയാന്‍ തോന്നുന്നതെന്തേ,മൌനത്തിന്റെ ചെറിയൊരു ഇടവേള പോലും അസഹ്യമാകുന്നതെന്തേ... കൂടുതല്‍ അറിയുന്തോറും നീ എന്നില്‍ വേരുറപ്പിക്കുന്നു.. ഒരിക്കലും പിഴുതെടുക്കാനാക്കാത്ത അത്രയും ആഴത്തില്‍,.. ആ മനമൊന്നിടറിയാല്‍, കണ്ണൊന്നു നനഞ്ഞാല്‍ ഓര്‍ക്കുക കാതങ്ങല്‍ക്കകലെ നിന്നും നിന്നിലെക്കെത്തുന്നൊരു ഹൃദയം ഇവിടെ വരികള്‍ക്കിടയില്‍ തുടിക്കുന്നുണ്ടെന്നു...

4 comments:

  1. നീ കരയുമ്പോള്‍ കണ്ണുനീരുതിരുന്നത് എന്റെ ഹൃദയത്തിലാണ്..
    നിന്‍ മനമോന്നിടരുമ്പോള്‍ നോവുന്നത് എന്റെ ആത്മാവാണ്..
    - സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
  2. അകലങ്ങളിലെ പ്രണയത്തിനു ചില പരിമിതികള്‍, മനസ്സ് കൊണ്ട് കൂടെ നിന്നാലും ഒന്ന് തൊട്ടാശ്വസിപ്പിക്കാന്‍ കഴിയാതെ പോകുന്നതിന്റെ വേദന അസഹ്യമാണ്...
    ഹൃദയം നിറഞ്ഞ നന്ദി അവന്തിക ഈ വായനക്കും അഭിപ്രായത്തിനും..
    സ്നേഹപൂര്‍വ്വം ധന്യ..

    ReplyDelete
  3. പിരിയുമ്പോള്‍ ഏതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍ ......!"



    രേണുക -(മുരുകന്‍ കാട്ടാക്കട )

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ നന്ദി ഈ വായനക്ക്.. നില തെറ്റി വീണ രണ്ടിലകള്‍ തന്നെയായിരുന്നു.. കാറ്റ് വന്നു കൊണ്ട് പോയി പിന്നീട് ഒരിക്കലും കാണാത്തത്രയും അകലങ്ങളിലേക്ക്...

      Delete