" നിന്നെ കുറിച്ച് ഞാന്‍ ഓര്‍ത്തു പോയാല്‍ എന്റെ മിഴികള്‍ നിറയുന്നതെന്തേ... എന്റെ ഹൃദയം വിതുമ്പുന്നതെന്തേ..." നിന്‍റെ കൂടെ ഉണ്ടായിരുന്നു ഓരോ ഓര്‍മ്മകളിലും എന്നില്‍ നിന്നും ഉതിരുന്നത് രണ്ടു തുള്ളി കണ്ണുനീര്‍ അല്ലാ... പേമാരിയാണ്.. ഓരോ നിമിഷവും നീറി നീറി ഞാന്‍ കഴിയുന്നത് എന്നെങ്കിലും ഓര്‍ത്തുവോ. ഒന്ന് മുഖം വാടുമ്പോള്‍ ദേഷ്യം വരുമ്പോള്‍ കൂടെ നിന്ന് കാണുന്നതെങ്ങനെ ഞാന്‍.. കാതങ്ങല്‍ക്കകലെ ഇരുന്നു വാക്കുകളില്‍ കൂടി പങ്കിടുന്ന സ്നേഹത്തിന് ആഗ്രഹത്തിന്റെ അതിര്‍ വരമ്പുകളെ തട്ടി നീക്കാനുള്ള ശേഷിയില്ലാത്തത് എന്റെ നിസ്സംഗതയെ ഒന്നുകൂടി വളര്‍ത്തുന്നു.. എങ്കിലും എന്നില്‍ നീയും നിന്നില്‍ ഞാനും ഉള്ളിടത്തോളം ഒരു അകല്‍ച്ച സാധ്യമാകുന്നതെങ്ങനെ? പ്രണയത്തിന്റ ഇരു ഹൃദയങ്ങള്‍ എല്ലാ മറകളെയും നീക്കി ഒരുന്നാള്‍ ഒരുമിക്കട്ടെ. ഇന്ന് പൊഴിക്കുന്ന കണ്ണുനീര്‍ തുള്ളികള്‍ എല്ലാം തന്നെ നിന്നോടുള്ള എന്റെ പ്രേമത്തിന്റെ തീര്‍ത്ഥങ്ങളായി കണ്ടു സ്വീകരിച്ചാലും.....................
No comments:
Post a Comment